മക്ക: മക്കയിൽ പ്രവേശിക്കുമ്പോഴും പുണ്യസ്ഥലങ്ങളിലേക്ക് നീങ്ങുമ്പോഴും ആഭ്യന്തര തീർഥാടകർ തങ്ങളുടെ ഡിജിറ്റൽ കാർഡ് സ്മാർട്ട് ഫോണിൽ കരുതുകയും സുരക്ഷാ അധികാരികളെ കാണിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന്
ആഭ്യന്തര തീർഥാടകർക്കായുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള കോർഡിനേഷൻ കൗൺസിൽ അറിയിച്ചു.
ആഭ്യന്തര തീർഥാടകർക്കായി ഹജ് സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. നുസുക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും അതിലൂടെ ഡിജിറ്റൽ കാർഡ് സജീവമാക്കാനും തീർഥാടകരോട് നിർദേശിക്കണമെന്ന് കൗൺസിൽ അറിയിച്ചു. കാരണം ഇത് പുണ്യസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനും മക്കയിലെ ഹറമിലേക്ക് പ്രവേശനം നേടുന്നതിനും വേണ്ടിയാണ്.അഭ്യർത്ഥന പ്രകാരം കാർഡ് കാണിക്കുന്നത് ആഭ്യന്തര തീർഥാടകരുടെ ഒരു പ്രധാന ആവശ്യമാണെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു.




