കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം
ഷാർജ: ഷാർജയിൽ തലയ്ക്ക് അടിയേറ്റ് ഷാര്‍ജയില്‍ അടുതല സ്വദേശി മരിച്ചു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറാണ് ദാരുണായി കൊല്ലപ്പെട്ടത്.47 വയസ്സായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. കൂടെ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ അജികുമാറിന്‍റെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു.
19 വര്‍ഷമായി പ്രവാസിയായിരുന്ന അജികുമാര്‍ ഒന്നരവര്‍ഷമായി ഷാര്‍ജയിലെ വേള്‍ഡ് സ്റ്റാര്‍ എൻജിനിയറിംഗ് വര്‍ക്സ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഓണാവധിക്ക് വരുമ്പോൾ വീടിന്‍റെ ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. പ്രതിയെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഷാര്‍ജ അല്‍ഉമൈ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശ്രീദേവി. മക്കള്‍: നദാലിയ, നികിത.




