മക്കയിലേക്ക് വാഹനങ്ങൾക്ക് ഉൾപ്പെടെ പ്രവേശന വിലക്ക് നിലവിൽ വന്നു

0
1681

മക്ക: മക്കയിലേക്ക് വാഹനങ്ങൾക്ക് ഉൾപ്പെടെ പ്രവേശന വിലക്ക് നിലവിൽ വന്നു. ദുൽഹിജ്ജ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ മുതൽ നിലവിൽ വന്ന വിലക്ക് ജൂലൈ ഒന്ന് വരെ തുടരും. മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പെർമിറ്റുകളില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ മക്കയുടെ പ്രവേശന കേന്ദ്രങ്ങളിൽ ട്രാഫിക് പോലീസ് പരിശോധന കർശനമാക്കി. പെർമിറ്റുകൾ ഇല്ലാത്ത ഒരു വാഹനത്തെയും കടത്തി വിടുകയില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 23ന് ആരംഭിച്ച മക്കയിലേക്കുള്ള അനധികൃത വ്യക്തികളുടെ പ്രവേശന നിരോധനം ജൂലൈ 1 വരെ തുടരും. അതേസമയം, ഹജ്ജ് പെർമിറ്റ് ഇല്ലാതെ തീർഥാടകരെ കൊണ്ടുപോകുന്നത് പിടിക്കപ്പെടുന്നവർക്ക് ആറ് മാസം വരെ തടവും 50,000 റിയാൽ പിഴയും ഉൾപ്പെടെ കനത്ത ശിക്ഷ ലഭിക്കുമെന്ന് ഹജ്ജ് സുരക്ഷാ സേന ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.

നിയമലംഘകന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുന്നതും പിഴകളിൽ ഉൾപ്പെടും. നിയമലംഘകൻ പ്രവാസിയാണെങ്കിൽ, ജയിൽ ശിക്ഷക്ക് ശേഷം പിഴയും അടച്ചതിന് ശേഷം അവനെ നാടുകടത്തും, കൂടാതെ നിയമത്തിൽ വ്യക്തമാക്കിയ കാലയളവിലേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്കും ഉണ്ടാകും.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക