ദുബൈയിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു

0
3584

ആമ്പല്ലൂർ: യുവതി ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. മണ്ണംപ്പേട്ട സ്വദേശിനിയായ കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്‍റെ മകൾ അമൃതയാണ് (23) ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.

മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ആഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്ന അമൃത ഒരാഴ്ച മുമ്പാണ് നാട്ടിൽവന്ന് തിരിച്ചുപോയത്.

35 വർഷമായി ഗൾഫിൽ ബിസിനസ് നടത്തുന്ന അനിലൻ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. മാതാവ്: ഉല്ലേഖ. സഹോദരങ്ങൾ: ലൈഷ്, അക്ഷയ്.