റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ചെറുത്ത് നിൽക്കാനുള്ള ശ്രമം വിഫലമായി.
നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ സി എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കാര എന്നിവരുടെ നേത്യത്വത്തിൽ ഐ സി എഫ് സഫ്‌വ വളണ്ടിയർമാർ രംഗത്തുണ്ട്.
ഭാര്യ: ഷഹാന, പിതാവ്: ഇസ്മയിൽ, മാതാവ്: സുഹറ, സഹോദരൻ: ഷനാബ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




