എക്സ്പ്രസ് വേയിൽ ഇന്ധന ടാങ്കർ ലോറിക്ക് തീപിടിച്ചു: നാലു പേർ മരിച്ചു – വിഡിയോ

0
2985

ടാങ്കർ ലോറി പൂർണമായും കത്തി നശിച്ചെന്നാണ് വിവരം

മുംബൈ: മുംബൈ– പുണെ എക്സ്പ്രസ് വേയിൽ ടാങ്കർ ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.  എക്സ്പ്രസ് വേയുടെ ഖണ്ഡാല ഘാട്ട് പാലത്തിലാണ് ഇന്ധന ടാങ്കർ മറിഞ്ഞ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 11.40 ഓടെയായിരുന്നു സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടാങ്കർ ലോറി പൂർണമായും കത്തി നശിച്ചെന്നാണ് വിവരം. നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ വാഹനത്തിൽനിന്ന് ഇന്ധന ചോർച്ചയുണ്ടായി തീപിടിക്കുകയായിരുന്നെന്നാണ് വിവരം. തീ ആളിക്കത്തിയതിനെ തുടർന്ന് എക്സ്പ്രസ് വേയുടെ ഇരു ഭാഗങ്ങളും അടച്ചു. ഇതേ തുടർന്ന് ഗതാഗത തടസം ഉണ്ടായതായാണ് വിവരം. 

ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന ഒരാളും പാലത്തിനു താഴെക്കൂടി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന മൂന്നു പേരുമാണ് മരിച്ചതെന്നാണ് വിവരം. കത്തിക്കൊണ്ടിരുന്ന ടാങ്കറിന്റെ ചില ഭാഗങ്ങൾ പാലത്തിനു താഴേക്കു വീണത് അപകടം ഗുരുതരമാക്കി. സ്കൂട്ടറിൽ സഞ്ചരിച്ച മറ്റൊരു യുവതിക്കും അവരുടെ കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. വീഡിയോ 👇

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക