കടുത്ത ചൂട്: സഊദിയിൽ പുറം ജോലികൾക്ക് നിരോധനം

0
1702

റിയാദ്: ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി സഊദി അറേബ്യ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ പുറം ജോലികൾ ചെയ്യുന്നത് നിരോധിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂര്യാഘാതം, ചൂട്, ക്ഷീണം എന്നിവയുടെ അപകടസാധ്യതകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക, അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. നിരോധനം മറി കടന്ന് തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമ വിരദ്ധമായി കണക്കാക്കുമെന്നും വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി.

മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും, സഊദി വിപണിയിലെ തൊഴിൽ അന്തരീക്ഷത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതുമാണ് തീരുമാനമെന്ന് അൽ റാജ്ഹി വിശദീകരിച്ചു. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും നിലനിർത്തുന്നതിനും അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും നിയന്ത്രണം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക