ഡ്രൈവർ ഏത് രാജ്യകാരൻ ആണെന്ന് വ്യക്തമല്ല
കുവൈത്ത് സിറ്റി: കുവൈത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്റ പ്രദേശത്തെ സിക്സ്ത്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം. ടാങ്കറില്‍ ലോഡ് ഉണ്ടായിരുന്നില്ല.
അപകടത്തെ കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തിയപ്പോൾ ടാങ്കർ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടാങ്കര്‍ ഡ്രൈവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു




