കരീം ബെൻസിമയും സഊദിയിലേക്ക്; അൽ ഇത്തിഹാദുമായി രണ്ട് വർഷത്തെ കരാറിൽ ഉടൻ ഒപ്പ് വെക്കും

0
1219

ബെൻസീമയുമായി ‘റെക്കോർഡ് ഡീൽ’ ഉണ്ടാക്കാൻ അൽ ഇത്തിഹാദിന്റെ ചെയർമാനും വൈസ് ചെയർമാനും മാഡ്രിഡിലെത്തിയതായി അൽ ഇഖ്ബാരിയ പറഞ്ഞു

റിയാദ്: ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസെമയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയതായി സഊദിയിലെ അൽ ഇഖ്ബാരിയ ടെലിവിഷൻ സ്റ്റേഷൻ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. സഊദി അറേബ്യയുടെ അൽ ഇത്തിഹാദ് ക്ലബ് ആണ് ബെൻസെമയുമായി കരാറിൽ ഏർപ്പെടുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റയൽ മാഡ്രിഡിൽ നിന്നുള്ള റെക്കോർഡ് ട്രാൻസ്ഫർ ഡീലിൽ ഫ്രഞ്ച് താരം കരിം ബെൻസെമയുമായി ഔദ്യോഗികമായി ഒപ്പുവെക്കാൻ അൽ-ഇത്തിഹാദ് ക്ലബ് പ്രസിഡന്റ് അൻമർ അൽ-ഹെയ്‌ലിയും ഡെപ്യൂട്ടി അഹമ്മദ് കാക്കിയും സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലെത്തിയതായി ഇഖ്ബാരിയ ചാനൽ അറിയിച്ചു.

35-കാരനായ ബെൻസെമ (ഗോൾഡൻ ബാലൺ ഡി ഓർ 2022), ഈ സീസണിൽ റയൽ മാഡ്രിഡുമായി വിവിധ മത്സരങ്ങളിൽ 42 മത്സരങ്ങളിൽ പങ്കെടുത്തു. ഇക്കാലയളവിൽ അദ്ദേഹം 30 ഗോളുകൾ നേടുകയും ടീമിന്റെ കിംഗ്സ് കപ്പിന്റെ കിരീടധാരണത്തിന് സംഭാവന നൽകുകയും ചെയ്തു.

2018 ൽ റൊണാൾഡോ ക്ലബ് വിട്ടതോടെയാണ് ബെൻസൈമയുടെ കരിയറിന്റെ സുവർണകാലം ആരംഭിക്കുന്നത്. അന്ന് മുതൽ കഴിഞ്ഞ സീസൺ വരെയും സ്പാനിഷ് ലീഗിന്റെ ടീം ഓഫ് ദി സീസണിൽ താരം ഇടം പിടിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായി 2022 ബെൻസിമ ആഘോഷിച്ചത് ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള ല ലിഗയിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതിനുള്ള പിച്ചീച്ചി അവാർഡും ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡോറും നേടിയാണ്.

മാഡ്രിഡിന് വേണ്ടിയുള്ള പതിനാല് സീസണുകളിൽ നിന്നായി 25 കിരീടങ്ങൾ താരം നേടി. അഞ്ച് ചാമ്പ്യൻസ് ലീഗുകളും 4 യൂറോപ്യൻ സൂപ്പർ കപ്പുകളും 4 സ്പാനിഷ് ലീഗ് കിരീടങ്ങളും അദ്ദേഹത്തിനുണ്ട്. കൂടാതെ, 3 കോപ്പ ഡെൽ റേയും 4 സ്പാനിഷ് സൂപ്പർ കപ്പും മാഡ്രിഡിനായ് അദ്ദേഹം നേടി. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (647) താരം 353 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ന് രാത്രി ലീഗിലെ അവസാന മത്സരം കളിക്കാനായി അത്‌ലറ്റികോ ബിൽബാവോക്ക് എതിരെ റയൽ മാഡ്രിഡ് ഇറങ്ങുന്നുണ്ട്. ഒരുപക്ഷെ, റയൽ മാഡ്രിഡിന് വേണ്ടി താരത്തിന്റെ അവസാന മത്സരവും ഇതായിരിക്കും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.            വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക