കൺസ്ട്രക്ഷൻ മേഖലയിലും സഊദി വനിതകൾ പിടിമുറുക്കുന്നു; വനിത ജീവനക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

0
1809

റിയാദ്: ശക്തമായ സഊദിവത്കരണം തുടരുന്ന സഊദി അറേബ്യയിൽ നിർമാണ മേഖലയിലും സജീവ വനിതാ പങ്കാളിത്തം. ഈ മേഖലയിലെ വനിത ജീവനക്കാരുടെ എണ്ണം 152,500 ആയി ഉയർന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ ബഹുഭൂരിഭാഗവും സഊദി വനിതകൾ തന്നെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 2022 നാലാം പാദത്തിന്റെ അവസാനത്തോടെ ഏകദേശം 2.46 ദശലക്ഷം തൊഴിലാളികളാണെന്നും കണക്കുകൾ പറയുന്നു. സാമൂഹ്യ ഇൻഷുറൻസിന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയരായ തൊഴിലാളികളുടെ എണ്ണമാണിത്.

സാമൂഹിക ഇൻഷുറൻസ് ചട്ടങ്ങൾക്ക് വിധേയരായ വിദേശ തൊഴിലാളികളാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ ശതമാനം ഉള്ളത്. ഏകദേശം 85.4 ശതമാനം ആണെന്നാണ് കണക്കുകൾ. ഇത് 2.1 ദശലക്ഷം തൊഴിലാളികൾക്ക് തുല്യമാണ്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾ 14.6 ശതമാനം ആണ്. ഇത് 369,600 സഊദി ജീവനക്കാർ ആണ് ഈ മേഖലയിൽ ഉള്ളത്. അതേസമയം ഈ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ എണ്ണം 152,500 ജീവനക്കാരിൽ എത്തിയെന്നും അവരിൽ ഏറ്റവും ഉയർന്ന ശതമാനം സഊദി സ്ത്രീകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നിർമ്മാണ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള സഊദി നഗരങ്ങളിൽ റിയാദ് ആണ് മുന്നിൽ. 39.6 ശതമാനം അഥവാ 972,600 ജോലിക്കാർ ആണ് ഇവിടെയുള്ളത്. കിഴക്കൻ പ്രവിശ്യയിൽ 648,900 തൊഴിലാളികളും മക്ക യിൽ 444,700 നിർമാണ മേഖല തൊഴിലാളികളും ഉണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.            വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Number of female employees in construction sector reached 152,500