താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരം; പ്രവാസി അറസ്റ്റിൽ

0
1218

ദോഹ: വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിലായി. ഖത്തർ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‍ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായ വ്യക്തി ആഫ്രിക്കക്കാരനാണെന്നാണ് റിപ്പോര്‍ട്ട്.

പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി സമ്പാദിച്ച ശേഷമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്‍തത്. വിവിധ തരത്തില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകളുടെ വന്‍ശേഖരം ഇവിടെ നിന്ന് പിടിച്ചെടുത്തു. പല വലിപ്പത്തിലുള്ള ക്യാപ്‍സ്യൂളുകള്‍, റോളുകള്‍, കവറുകള്‍ എന്നിങ്ങനെയായിരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്.