അൽ ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്
ദുബൈ: സഊദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സ്വദേശി പൗരനെ കുത്തികൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട നേപ്പാളി പൗരന്റെ വധശിക്ഷയാണ് സഊദി അറേബ്യയിൽ വ്യാഴാഴ്ച നടപ്പാക്കിയത്.
നേപ്പാൾ സ്വദേശിയായ സാന്താ ബഹാദൂർ പൂനെയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ അൽ ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.
അതേസമയം, പൂനെയുടെ വധശിക്ഷ എങ്ങനെയാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. സാധാരണയായി ശിരഛേദം ചെയ്താണ് വധശിക്ഷ നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. കടുത്ത കുറ്റത്തിലെ പ്രതികളിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്നവരുടെ ശിക്ഷ നടപടികൾ പൂർത്തീകരിച്ചു നടപ്പിലാക്കാറുണ്ട്.




