റിയാദ്: സഊദിയിൽ പുതിയ സെൻസസ് കണക്കുകൾ പുറത്ത് വരുമ്പോൾ രാജ്യത്തെ വിദേശികളുടെ കണക്കുകളും വ്യക്തമായി. നിലവിലുള്ള 1.338 കോടി വിദേശികളില്‍ ബംഗ്ലാദേശ് പൗരന്മാരാണ് ഏറ്റവും കൂടുതൽ. രാജ്യത്തെ മൊത്തം വിദേശ ജനസംഖ്യയുടെ 15.8 ശതമാനമാണ് ബംഗ്ലാദേശികൾ. അതായത് 21.2 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് സഊദിയില്‍ ജോലി ചെയ്യുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൊട്ടുപിന്നിൽ ഏറ്റവും കൂടുതലുള്ള വിദേശികൾ ഇന്ത്യക്കാരാണ്. 18.8 ലക്ഷമാണ് ഇന്ത്യക്കാരുള്ളത് വിദേശ ജനസംഖ്യയുടെ 14 ശതമാനം വരുമിത്. പാകിസ്ഥാന്‍, യെമന്‍, ഈജിപ്ത് പൗരന്മാരാണ് വിദേശ ജനസംഖ്യയില്‍ തൊട്ടുപിന്നാലെ. പുതിയ സെൻസസ് കണക്കുകൾ പ്രകാരം രാജ്യത്ത് 3,21,75,224 ആണ് ജനസംഖ്യ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി സെന്‍സസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജനസംഖ്യയുടെ 58.4 ശതമാനം അഥവാ 1.88 കോടി ആളുകൾ സഊദി പൗരന്മാരും 1.338 കോടിവിദേശികളുമാണ്. 19.7 ദശലക്ഷം അഥവാ 61 ശതമാനം പുരുഷന്മാരും 12.5 ദശലക്ഷം അഥവാ 39 ശതമാനം സ്ത്രീകളുമാണ് രാജ്യത്തുള്ളത്.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനസംഖ്യ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68 ശതമാനമാണ്. ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ സഊദി നഗരം കൂടിയാണ് റിയാദ്. ജിദ്ദ, മക്ക, മദീന, ദമാം എന്നിങ്ങനെയാണ് ജനസംഖ്യയുടെ എണ്ണത്തിൽ പിന്നീട് വരുന്നത്.
അതേസമയം, രാജ്യത്തെ താമസ സ്ഥലങ്ങളുടെ എണ്ണം 80 ലക്ഷമായി വർധിച്ചിട്ടുണ്ട്. ഇതിൽ അപ്പാർട്ട്‌മെന്റുകൾ 51 ശതമാനം വരും.
ആകെ 4.2 ദശലക്ഷം സഊദി കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിലെ ശരാശരി അംഗങ്ങൾ 4.8 ആണ്. സഊദിയിലുള്ള വിദേശികളുടെ കുടുംബാംഗങ്ങളുടെ ശരാശരി വലിപ്പം ഒരു കുടുംബത്തിന് 2.7 അംഗങ്ങളാണ്. വിദേശികളിൽ പുരുഷന്മാർ 76 ശതമാനമാണ് രേഖപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




