അനുമതിയില്ലാത്ത പാതകളിലൂടെ വാഹനമോടിച്ചാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ; ഏഴ് നിയമലംഘനങ്ങൾക്കുള്ള പിഴകൾ പുറത്തു വിട്ടു

0
2883

റിയാദ്: ഞായറാഴ്ച മുതൽ ക്യാമറകളിൽ നിരീക്ഷിക്കുന്ന ഏഴ് നിയമലംഘനങ്ങൾക്കുള്ള പിഴകൾ സഊദി പൊതു സുരക്ഷാ വകുപ്പ് പ്രസിദ്ധീകരിച്ചു. റോഡുകളോട് ചേർന്ന നടപ്പാതകളിലൂടെയോ ഡ്രൈവിംഗിന് അനുമതിയില്ലാത്ത പാതകളിലൂടെയോ വാഹനമോടിക്കൽ, വ്യക്തതയില്ലാത്ത, ഭാഗികമായോ പൂർണമായോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കൽ, രാത്രിയിലോ കാലാവസ്ഥ വ്യതിയാനം കാരണം ദൃശ്യപരത വ്യക്തമല്ലാത്ത സമയത്തോ ലൈറ്റ് ഉപയോഗിക്കാതിരിക്കൽ
എന്നിവക്ക് 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ ട്രാക്കുകളുള്ള റോഡിൽ ട്രക്കുകളും ഹെവി ഉപകരണങ്ങളും വലത് വശം ചേർന്ന് പോകാതിരുന്നാൽ 3000 റിയാൽ മുതൽ 6000 റിയാൽ വരെ പിഴ റിയാൽ ചുമത്തും. അനധികൃത സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 100 മുതൽ 150 റിയാൽ വരെയും വെയ്റ്റിംഗ് സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രക്കുകൾക്ക് 5000 റിയാലും അനുവദിക്കാത്ത സമയങ്ങളിൽ നഗരങ്ങളിൽ പ്രവേശിച്ചാൽ 1000 മുതൽ 2000 റിയാൽ വരെയും പിഴയും ലഭിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക