സഊദിയിൽ രണ്ട് ബഹ്‌റൈനികളുടെ വധശിക്ഷ നടപ്പാക്കി

0
2979

റിയാദ്: സഊദി അറേബ്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ സെല്ലിൽ ചേർന്ന് പ്രവർത്തിച്ച രണ്ട് ബഹ്‌റൈൻ പൗരന്മാരെ തിങ്കളാഴ്ച വധിച്ചതായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ ബഹ്‌റൈൻ തിരയുന്ന ഒരു ക്രിമിനലിന്റെ നേതൃത്വത്തിൽ തീവ്രവാദ സംഘടനയിൽ ചേർന്നതിനാണ് ജാഫർ മുഹമ്മദ് അലി മുഹമ്മദ് ജുമാ സുൽത്താൻ, സദേക് മാജിദ് അബ്ദുൽറഹീം ഇബ്രാഹിം താമർ എന്നിവരെ വധിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സഊദി അറേബ്യയെയും ബഹ്‌റൈനെയും അസ്ഥിരപ്പെടുത്തുക, രാജ്യത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായി പ്രവർത്തിക്കുക, അപകടകരമായ ആയുധങ്ങൾ കടത്തുകയും സൂക്ഷിക്കുകയും ചെയ്യുക, ഇരു രാജ്യങ്ങൾക്കും നേരെ ആക്രമണം ആസൂത്രണം ചെയ്യുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ പരിശീലനം നേടിയിട്ടുണ്ട്.

ഇവരുടെ കേസ് പ്രത്യേക ക്രിമിനൽ കോടതിക്ക് കൈമാറുകയും വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. സഊദി അറേബ്യയുടെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക