ജിദ്ദ: ജിദ്ദയിൽ ലാൻഡിംഗിനിടെ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എംഎസ് 643 വിമാനമാണ് ജിദ്ദയിൽ ലാന്റിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈജിപ്ത് എയർ ജെറ്റ്‌ലൈനർ ടയർ പൊട്ടിത്തെറിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതായി ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനി അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച പുലർച്ചെ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എംഎസ് 643 വിമാനം സഊദി തീരദേശ നഗരമായ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചതായി ഈജിപ്ത് എയർ പ്രസ്താവനയിൽ പറഞ്ഞു.
ബോയിംഗ് 738 റൺവേയിൽ സുരക്ഷിതമായി ഇറങ്ങിയെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ എല്ലാ യാത്രക്കാരും വിമാനത്തിൽ നിന്ന് ഇറങ്ങിയെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, എന്താണ് പ്രശ്‌നത്തിന് കാരണമായതെന്ന് എയർലൈൻ വിശദീകരിച്ചിട്ടില്ല. വിമാനത്തിന്റെ പരിശോധനയും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെന്നും ഈജിപ്ത് എയർ പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച രാത്രി 9:25 ന് കെയ്‌റോയിൽ നിന്ന് പുറപ്പെടുന്നതിന് ഷെഡ്യൂൾ ചെയ്‌തിരുന്ന വിമാനം രാത്രി 10:05 നാണ് പുറപ്പെട്ടത് എന്നും 11:30 ന് ജിദ്ദയിൽ ഇറങ്ങേണ്ട വിമാനം 1:25 ന് എത്തിച്ചേരുകയും ചെയ്തതായി ഈജിപ്റ്റ് എയർ വെബ്‌സൈറ്റ് പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




