അറബ്സാറ്റിന്റെ ‘ബദർ -8’ ഉപഗ്രഹ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

0
1069

മിഡിൽ ഈസ്റ്റ് മേഖലയിലെ ഏഴാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് പുതിയ ഉപഗ്രഹം

ദുബൈ: അറബ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ “അറബ്സാറ്റ്” അതിന്റെ ഏറ്റവും പുതിയ ഉപഗ്രഹമായ “ബദർ -8” വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. യുഎസിലെ ഫ്ലോറിഡയിലെ എയർബസ് പ്ലാറ്റ്ഫോം വഴി ബുധനാഴ്ച വിക്ഷേപിക്കാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം വിക്ഷേപണ തീയതി മാറ്റിവയ്ക്കാൻ നിർബന്ധിതരായെന്ന് കോർപ്പറേഷൻ അറിയിച്ചു. പുതിയ ഉപഗ്രഹം വിപുലമായ ടെലിവിഷൻ സംപ്രേക്ഷണ സേവനങ്ങൾ നൽകുന്നതോടൊപ്പം, ആധുനിക പരിഹാരങ്ങൾ നൽകുന്നതിനുള്ള അറബ്സാറ്റിന്റെ കഴിവുകളും ശേഷിയും വർദ്ധിപ്പിക്കുന്നതിന് ബദ്ർ 8 സംഭാവന നൽകുന്നു.

മിഡിൽ ഈസ്റ്റ് മേഖലയിലെ ഏഴാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് പുതിയ ഉപഗ്രഹം. കൂടാതെ ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷനുള്ള പുതിയ സാങ്കേതികവിദ്യയും ബദ്ർ 8 ഉപഗ്രഹത്തിൽ ഉൾപ്പെടുന്നുണ്ട്.