ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ബാധകമാക്കുന്നതിനുള്ള നിയമങ്ങൾക്ക് സഊദി മന്ത്രി സഭാ കൗൺസിൽ അംഗീകാരം നൽകി. കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസിന്റെ ചെയർമാനും നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന സമിതി രൂപീകരിച്ച നിയമങ്ങൾക്കാണു അംഗീകാരം നൽകിയിട്ടുള്ളത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു വീട്ടിൽ നാലിലധികം ഗാർഹിക തൊഴിലാളികളെ നിയമിച്ചാൽ ആണ് ഇൻഷൂറൻസ് നിയമങ്ങൾ ബാധകമാകുക.ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു.
അടുത്ത വെള്ളിയാഴ്ച രാജ്യം ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടി തലത്തിലുള്ള 32-ാമത് യോഗത്തിൽ പങ്കെടുക്കാൻ വരുന്ന നേതാക്കളെ മന്ത്രിസഭ സ്വാഗതം ചെയ്തു. സുഡാൻ അടക്കമുള്ള വിവിധ രാഷ്ട്രീയ സംഭവ വികാസങ്ങൾ മന്ത്രി സഭ ചർച്ച ചെയ്തു.
വിവിധ രാജ്യങ്ങളുമായുള്ള ബന്ധം വളർത്തിയെടുക്കുന്നതിനും സന്ദർശനങ്ങളുടെയും മീറ്റിംഗുകളുടെയും വിനിമയത്തിലൂടെയും അവരെ വിശാലമായ ചർച്ചയിലേക്ക് കൊണ്ടു വരുന്നതിനെയും ടീം വർക്കിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിന് ബഹുമുഖ സംഘടനകളുമായി ബന്ധങ്ങൾ ഉണ്ടാക്കുന്നതിലും പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഏകോപനത്തിലും സഊദി അറേബ്യയുടെ താൽപര്യം കാബിനറ്റ് ചർച്ച ചെയ്തതായി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




