ഗർഭിണിയായ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടി; സുഹൃത്ത്‌ അറസ്റ്റിൽ

0
3941

ചെന്നൈ: വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റിൽ‌. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.

വിഴുപ്പുറം ജില്ലയിൽ സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനും (23) 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ പെൺകുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്. 

തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.