വനിതാ ഡോക്ടറുടെ മുതുകിൽ കുത്തേറ്റത് ആറു തവണ; ആക്രമണം പൊലീസിന്റെ മുന്നിൽ, മുന്നിൽ കണ്ടവർക്ക് നേരെയും ആക്രമണം

0
4823

പ്രതി യുപി സ്കൂൾ അധ്യാപകൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന രോഗിയാണ് ഡോക്ടറെ കുത്തിയത്. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.

പ്രതി യുപി സ്കൂൾ അധ്യാപകൻ

നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ആളാണ് ഇയാൾ. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തുകയായിരുന്നു.

നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണ കുത്തി; ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം വിശദീകരിച്ച് കെബി ഗണേഷ് കുമാര്‍

കൊല്ലം കൊട്ടാരക്കരയില്‍ വനിതാ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയില്‍ നടന്നത് വിശദീകരിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിരാവിലെ തന്നെ കൊല്ലുന്നേ എന്ന് പറഞ്ഞ് പ്രതി തന്നെ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കാലിന് പരുക്കുണ്ടായിരുന്നു. ആശുപത്രിയില്‍ മറ്റൊരു ബന്ധുവും ഇയാള്‍ക്കൊപ്പം ആ സമയമുണ്ട്.

മുറിവ് ഡോക്ടര്‍മാര്‍ കെട്ടുന്നതിനിടെ ഇയാള്‍ ബന്ധുവിനെ ചവിട്ടി വീഴ്ത്തിയെന്നും പിന്നാലെ ഡോക്ടര്‍മാരുടെ ട്രേയിലെ കത്തിപോലൊരു ഉപകരണം എടുത്ത് ഡോക്ടറെ കുത്തുകയാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണയാണ് പ്രതി കുത്തിയത്. പൊലീസുകാര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരെയും പ്രതി ആക്രമിച്ചെന്ന് എംഎല്‍എ ചാനലിനോട് പ്രതികരിച്ചു

അതേസമയം, വനിതാ ഡോക്ടർക്ക് ഓടാൻ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് ചികിസയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
എന്നാൽ, ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക