സഊദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; 3 മാസത്തിനിടെ 80 ലക്ഷം ടൂറിസ്റ്റുകളാണ് എത്തിയത്

റിയാദ്: സഊദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഈ വർഷം ആദ്യ 3 മാസത്തിനിടെ 80 ലക്ഷം ടൂറിസ്റ്റുകളാണ് സഊദിയിൽ എത്തിയത്. 40 ലക്ഷം പേർ ഉംറ തീർഥാടകരാണ് ഈ കാലയളവിൽ എത്തിയത്.

ടൂറിസ്റ്റുകളുടെ വർധന മുന്നിൽ കണ്ട് ഹോട്ടൽ റൂമുകളുടെ എണ്ണവും വർധിപ്പിച്ചുവരികയാണെന്ന്  ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദദ്ദീൻ പറഞ്ഞു. നിലവിൽ 42,000 ഹോട്ടൽ മുറികളാണുള്ളത്. 2030ൽ ഇത് 7 ലക്ഷമായി ഉയരും.

സീസൺ ഭേദമന്യേഎല്ലാ കാലത്തും സൗദിയിലേക്കു വിനോദസഞ്ചാരികളെ ആകർഷിച്ചുവരുന്നു. കലാകായിക മത്സരങ്ങളുടെ ടിക്കറ്റുകൾ പൂർണമായും വിറ്റുപോകുന്നത് ഇതിന് ഉദാഹരണമാണ്. വീസാ നടപടികൾ ലഘൂകരിച്ചത്  സഞ്ചാരികളുടെ എണ്ണം കൂടാൻ കാരണമായി.