സഊദിയിൽ വിശ്രമകേന്ദ്രത്തിൽ നിന്നും 1.2 ദശലക്ഷത്തിലധികം വരുന്ന ആംഫെറ്റാമിൻ ഗുളികകൾ പിടികൂടി; 7 പേർ അറസ്റ്റിൽ

യാദ്: 1.2 ദശലക്ഷത്തിലധികം വരുന്ന ആംഫെറ്റാമൈൻ ഗുളികകളുടെ വൻശേഖറരം പിടികൂടി. ഗ്ലാസ് പാനലുകൾക്കുള്ളിൽ പ്രൊഫഷണലായി ഒളിപ്പിച്ച 1,266,000 നാർക്കോട്ടിക് ആംഫെറ്റാമൈൻ ഗുളികകൾ കൈവശം വച്ചിരുന്ന 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പബ്ലിക് സെക്യൂരിറ്റി വക്താവ് പറഞ്ഞു.

ഇവർ റിയാദിലെ അൽ-മുസാഹ്‌മിയയിൽ
ഒരു റെസ്റ്റ് ഹൗസാണ് ഇതിനായി ഉപയോഗിച്ചിരുന്നത് 2 സൗദി പൗരന്മാർക്ക് പുറമെ ഈജിപ്ഷ്യൻ, സിറിയൻ, ബംഗ്ലാദേശ് സ്വദേശികളും കൂടാതെ 2 യെമനികളുമാണ് പിടിയിലായത്.

പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായും തുടർന്ന് അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വക്താവ് സ്ഥിരീകരിച്ചു.