കോഴിക്കോട്: ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം
ഇതുവഴി യാത്ര ചെയ്ത യാത്രക്കാരുടെ ലഗേജിൽ നിന്ന് സ്വർണവും പണവും രേഖകളും നഷ്ടപ്പെട്ടതായി പരാതി. മലപ്പുറം മമ്പാട് സ്വദേശി ഡോ: നസീഹയുടെയും ഉംറ തീർത്ഥാടക കോഴിക്കോട് നാദാപുരം സ്വദേശി അബൂബക്കറിന്റെയും ബാഗേജിൽ നിന്നാണ് പണവും സാധനങ്ങളും നഷ്ടപ്പെട്ടത്.
നസിഹയുടെ ബാഗേജിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണവും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അബൂബക്കറിന്റെ ബാഗേജിൽ നിന്ന് 5000 സൗദി റിയാൽ, 1000 ഖത്തർ റിയാൽ, വാലറ്റിൽ സൂക്ഷിച്ചിരുന്ന ഖത്തർ ഐഡി കാർഡ്, ലൈസൻസ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ടതായി അബൂബക്കറിന്റെ മകൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സമാനമായ പരാതികളിൽ പോലീസ് സിസിടിവി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
അതേ സമയം കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നിരവധി പേർ എത്തി
പ്രവാസികളും തീർഥാടകരും തങ്ങളുടെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതായി പലപ്പോഴും പരാതിപ്പെടാറുണ്ട്.




