ഇന്ത്യക്കാരുമായി സുഡാനിൽ നിന്നുള്ള ഇരുപതാമത്തെ സംഘം ജിദ്ദയിൽ എത്തി

ജിദ്ദ: ഇന്ത്യക്കാരുമായി സുഡാനിൽ നിന്നുള്ള ഇരുപതാമത്തെ സംഘം ജിദ്ദയിൽ എത്തി. വ്യോമസേനയുടെ സി 130-ജെ വിമാനത്തിലാണ് 116 പേരെ പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിലേക്ക് എത്തിച്ചത്.

ഇതോടെ 3000-ത്തിലേറെ ഇന്ത്യക്കാർ സുഡാനിൽനിന്ന് ജിദ്ദയിലെത്തി. ഓപ്പറേഷൻ കാവേരി എന്ന പേരിൽ സൗദി സർക്കാരിന്റെ സഹായത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.