കിഴക്കൻ സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

0
3107

ദമാം: കിഴക്കൻ സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്.
കിഴക്കൻ സഊദിയിലെ ഹുഫൂഫില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഷമീര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. വിവാഹിതനായ ഷമീര്‍ ഒന്‍പത് മാസം മുമ്പാണ് ഡ്രൈവറായി സഊദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സഊദിയില്‍ തന്നെ മറവ് ചെയുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.