പ്രവാസികൾക്ക്‌ സഹായകമാകുന്ന ഒട്ടേറെ സേവനങ്ങളുമായി ‘പ്രവാസി മിത്രം’ ഓൺലൈൻ സംവിധാനം വരുന്നു

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക്
സംസ്ഥാന സർക്കാരിന് കീഴിലുള്ള റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കാൻ ‘പ്രവാസി മിത്രം’ എന്ന ഓൺലൈൻ സംവിധാനം വരുന്നു.

റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളുടെ സമയബന്ധിതമായി തീർക്കുന്നതിനാണ് ഓൺലൈൻ പോർട്ടൽ സംവിധാനം സജ്ജീകരിക്കുന്നത്.

മേയ് 17 ന് തിരുവനന്തപുരം ലെജിസ്ലേറ്റീവ് അസംബ്ലി മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവാസികൾക്ക്, വിവിധ രേഖകൾ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, തുടങ്ങി വില്ലേജ് താലൂക്ക് ഓഫീസുകളിൽ നൽകിയ അപേക്ഷകൾക്കുള്ള തുടർന്നടപടികൾ തുടങ്ങിയവയ്ക്ക്
‘പ്രവാസി മിത്രം’ ഓൺലൈൻ പോർട്ടൽ സഹായിക്കും.

റവന്യൂ-സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും സ്വീകരിച്ച നടപടികൾ യഥാസമയം അറിയിക്കുന്നതിനുമാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടൽ ലക്ഷ്യമിടുന്നത്.

റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ നിജസ്ഥിതി അറിയാനും പരാതികൾ സമർപ്പിക്കാനും ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് കഴിയും.

…..