ബലാത്സംഗം തടയാൻ പാകിസ്ഥാനിൽ പെൺമക്കളുടെ ഖബറുകൾ ലോക്കിട്ട് പൂട്ടിയെന്ന്; വ്യാജ വാർത്ത പൊളിച്ചടക്കി ആൾട്ട് ന്യൂസ് – വീഡിയോ

0
4438

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ശവശരീരങ്ങളോടുള്ള ലൈംഗികാഭിലാഷം വർദ്ധിക്കുന്നതിന്റെ ഉദാഹരണമായി, ഖബറുകൾ ലോക്കിട്ട് സൂക്ഷിക്കുന്നുവെന്ന വാർത്തയുടെ യാഥാർഥ്യം ഇങ്ങനെ. മിക്കവാറും ഇന്ത്യയിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും രണ്ട് ദിവസം മുമ്പ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ആൾട്ട് ന്യൂസ് പൊളിച്ചടക്കിയത്. പാക്കിസ്ഥാനില്‍ ശവരതി വ്യാപകമാണെന്നും പെണ്‍മക്കളുടെ ഖബറുകള്‍ രക്ഷിതാക്കള്‍ താഴിട്ടുപൂട്ടുകയാണെന്നും പറയുന്ന വാര്‍ത്തക്കൊപ്പം വ്യാജ ചിത്രം നല്‍കിയാണ് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ, ആൾട്ട് ന്യൂസ്‌ ഇതിന്റെ സത്യാവസ്ഥ പുറത്തു വിട്ടതോടെ മാധ്യമങ്ങള്‍ തിരുത്തുമായി മുന്നോട്ടുവരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാക്കിസ്ഥാനിലെ ഒരു ഖബറിടം താഴിട്ട് പൂട്ടിയ നിലയില്‍ എന്ന അടിക്കുറിപ്പോടെ പ്രമുഖ പത്രങ്ങള്‍ നല്‍കിയ ചിത്രം ഹൈദരാബാദില്‍നിന്നുള്ളതാണെന്നും ശവരതിയുമായി അതിന് ബന്ധമൊന്നുമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. ‘ബലാത്സംഗം ഒഴിവാക്കാൻ പാകിസ്ഥാൻ മാതാപിതാക്കൾ പെൺമക്കളുടെ ശവക്കുഴി പൂട്ടുന്നു’ എന്ന തലക്കെട്ടിൽ പുറത്ത് വിട്ട കഥയാണ് പിന്നീട് ഇന്ത്യൻ മാധ്യമങ്ങൾ ഏറ്റു പിടിച്ച് വ്യാജ വാർത്ത ചമ്മച്ചത്.

ടൈംസ് നൗ, എന്‍.ഡി.ടി.വി, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ എ.എന്‍.ഐ എന്ന വാര്‍ത്താ ഏജന്‍സി പസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മലയാളത്തിലെ മുന്‍നിര പത്രങ്ങളടക്കം പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കി. എ എൻ ഐ എന്ന വാർത്താ ഏജൻസി കൂടി ഈ റിപ്പോർട്ട് ചിത്ര സഹിതം പ്രസിദ്ധീകരിച്ചതോടെ ഇന്ത്യൻ മാധ്യമങ്ങളും ഇത് ഉദ്ധരിച്ച് ചില ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ എൻ ഐ വാർത്ത താഴെ👇

പാക്കിസ്ഥാനിലെ പുരുഷന്മാര്‍ ലൈംഗികമായി അതൃപ്തരാണന്നും അതിനാല്‍ മരിച്ച് ഖബറടക്കുന്ന സ്ത്രീകളെ കുഴിമാടം തുറന്ന് പുറത്തെടുത്ത് ബലാത്സംഗം ചെയ്യുന്നതായും ഇത് തടയാന്‍ രക്ഷിതാക്കള്‍ സ്ത്രീകളുടെ ഖബറിടം ഇരുമ്പ് ഗ്രില്ലിട്ട് താഴിടുകയാണെന്നുമായിരുന്നു വാര്‍ത്ത. ഡെയിലി ടൈംസ് എന്ന പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഇതേ ചിത്രം ഉപയോഗിച്ച് സീ ന്യൂസ് ഒരു വീഡിയോ റിപ്പോർട്ട് പോലും തയ്യാറാക്കിയിരുന്നു.

അതേസമയം, ഡെയിലി ടൈംസില്‍ വന്ന വാര്‍ത്തയോടൊപ്പം ചിത്രമില്ലായിരുന്നുവെന്ന് പരിശോധനയില്‍ ആള്‍ട്ട് ന്യൂസ് കണ്ടെത്തി. ഹൈദരാബാദിലെ ഒരു സെമിത്തേരിയില്‍നിന്നുള്ള ചിത്രമാണ് എ.എന്‍.ഐ ഉപയോഗിച്ചത്. ഇത് ബാക്കിയുള്ളവര്‍ അതേപടി ഉപയോഗിക്കുകയായിരുന്നു. ഹൈദരാബാദിലെ മദന്നപെട്ടിലെ ജംഗ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദെ സലാര്‍മുല്‍ക് എന്ന പള്ളിയുടെ സെമിത്തേരിയിലാണ് ഈ ഖബറുള്ളത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂവില്‍ ലഭിക്കുന്ന ഈ ചിത്രവും ആള്‍ട്ട് ന്യൂസ് പങ്കുവെച്ചിട്ടുണ്ട്. (താഴെ)

ഖബറിസ്ഥാനില്‍ സ്ഥലം കുറവായതിനാല്‍ പലരും നേരത്തെ മറവു ചെയ്തവരുടെ ഖബറുകളില്‍തന്നെ പുതിയ മൃതദേഹങ്ങള്‍ മറവുചെയ്യാറുണ്ടെന്ന് പള്ളിയിലെ മുഅസിന്‍ അബ്ദുല്‍ ജലീലിനോട് പറഞ്ഞു. എന്നാല്‍ ചിലര്‍ ഇത് ഇഷ്ടപ്പെടുന്നില്ല. ഇപ്രകാരം തങ്ങളുടെ ബന്ധുവിന്റെ ഖബറിന് മേല്‍ മറ്റാരും കുഴി വെട്ടാതിരിക്കാന്‍ ഒരു കുടുംബം ഖബറിന് മുകളില്‍ ഗ്രില്ലിടുകയായിരുന്നു. ഇത് പള്ളിക്കമ്മിറ്റിയുടെ അനുമതിയോടെയായിരുന്നു. മാത്രമല്ല, ഈ ഖബര്‍ പള്ളിയുടെ ഗേറ്റിനോട് ചേര്‍ന്നതായതിനാല്‍ ആളുകള്‍ അതില്‍ ചവിട്ടി വീഴാതിരിക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ ഗ്രില്‍ പണിയാന്‍ അനുവദിച്ചതെന്നും മുഅസ്സിനായ മുഖ്തര്‍ സാഹബ് പറഞ്ഞു. (താഴെ വീഡിയോ കാണുക)

70 വയസ്സില്‍ കൂടുതലുള്ള ഒരു സ്ത്രീയുടേതായിരുന്നു മൃതദേഹമെന്നും ഖബറടക്കി 40 ദിവസത്തിന് ശേഷമാണ് മകന്‍ ഗ്രില്‍ പണിഞ്ഞിട്ടതെന്നും നാട്ടുകാരനായ മറ്റൊരാള്‍ പറഞ്ഞു.

ശ്മശാനം സന്ദർശിച്ച അബ്ദുൾ ജലീൽ എന്ന സാമൂഹിക പ്രവർത്തകനെ ആൾട്ട് ന്യൂസ് ബന്ധപ്പെടുകയും പൂട്ടിയിട്ടിരിക്കുന്ന കുഴിമാടത്തിന്റെ ഫോട്ടോകൾ നൽകുകയും ചെയ്തു. ബന്ധപ്പെട്ട കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് പൂട്ടിയിട്ട ഖബർ നിർമിച്ചതെന്നും വഴിതടയുകയായിരുന്നെന്നും ഖബർസ്ഥാനിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദ് ഇ സലാർ മുഅ്‌സിൻ മുക്താർ സാഹബ് പറഞ്ഞു. ആളുകൾ കൂടുതൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തടയുന്നതിനും കവാടത്തിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്നതിനാൽ ആളുകൾ ശവക്കുഴിയിൽ ചവിട്ടുന്നത് തടയുന്നതിനുമാണ് ഗ്രിൽ നിർമ്മിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മാധ്യമങ്ങൾ നൽകിയ വാർത്തകളുടെ സ്ക്രീൻ ഷോർട്ടുകൾ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക