ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാനിരിക്കെ പ്രവാസി നിര്യാതനായി

0
3731

റിയാദ്: ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാനിരിക്കെ പ്രവാസി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
കൊല്ലം ജില്ലയിലെ മുഖത്തല, കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻകുട്ടി (58)യാണ് മരിച്ചത്. റിയാദ് ബദിയ്യ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ചികിത്സയിയാലിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അന്നസ്ബാൻ ക്ലീനിംഗ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ലക്ഷ്മി, കൃഷ്ണ, ശിവാനി, മരുമകൻ രാജേഷ്. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.