സഊദി അറേബ്യ സുഡാനിൽ നിന്നും 1600 വിദേശ പൗരന്മാരെ ജിദ്ദയിൽ എത്തിച്ചു

0
988

ജിദ്ദ: സഊദി അറേബ്യ
സുഡാനിൽ നിന്നും
1600 ലേറെ വിദേശ പൗരന്മാരെയാണ് ജിദ്ദയിലേയ്ക്ക് എത്തിച്ചത്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച വിദേശ പൗരന്മാരുടെ ഏറ്റവും വലിയ സംഘം ഇന്നു രാവിലെ ജിദ്ദയിലെ കിങ് ഫൈസൽ റോയൽ സൗദി നേവൽ ബേസിൽ എത്തി.

പോർട്ട് സുഡാനിൽ നിന്നു ഒരു വലിയ കപ്പലിൽ 190 സുഡാനികൾ ഉൾപ്പെടെ 1687 വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. റോയൽ സൗദി നേവൽ സ്പെഷ്യൽ ഫോഴ്‌സ് പോർട്ട് സുഡാനിലെ ഉദ്യോഗസ്ഥരുമായി ഖർത്തൂമിലെ സൗദി എംബസി ഏകോപിപ്പിച്ച് ഒഴിപ്പിക്കൽ സുരക്ഷിതമാക്കി. 

13 സൗദികൾ, 43 അമേരിക്കക്കാർ, യുകെ, ഫ്രാൻസ്, സിറിയ, നെതർലൻഡ്‌സ്, ഇറാഖ്, തുർക്കി, ടാൻസാനിയ, ജർമനി, സ്വീഡൻ, ലെബനൻ, ഒമാൻ, അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാർ കൂടാതെ 59 രാജ്യങ്ങളിലെ പൗരന്മാരും ഇതിലുൾപ്പെടും. ഇന്ത്യ, ലിബിയ. ജോർദാൻ, പലസ്തീൻ, മൗറിറ്റാനിയ, യെമൻ, കാനഡ, സ്വിറ്റ്‌സർലൻഡ്, അയർലൻഡ്, അർമേനിയ, ഹംഗറി, ഇത്യോപ്യ, സിയറ ലിയോൺ, നൈജീരിയ, സെനഗൽ, ജിബൂട്ടി, കേപ് വെർദെ, കോംഗോ, മഡഗാസ്‌കർ, ഐവറി കോസ്റ്റ്, സൊമാലിയ, ബോട്സ്വാന, മലാവി, ക്രൊയേഷ്യ, നിക്കരാഗ്വ, ലൈബീരിയ, സൗത്ത് സുഡാൻ, കെനിയ, യുഗാണ്ട, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ, ഇന്തോനീഷ്യ, സിംബാബ്‌വെ, പാകിസ്ഥാൻ, ചാഡ്, ബംഗ്ലാദേശ്, നൈജർ, ശ്രീലങ്ക  തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഒഴിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.  

114 സൗദികളും 62 രാജ്യങ്ങളിൽ നിന്നുള്ള 2034 പൗരന്മാരും ഉൾപ്പെടെ സുഡാനിൽ നിന്ന് രാജ്യം ഒഴിപ്പിച്ച മൊത്തം ആളുകളുടെ എണ്ണം 2,148 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 15 മുതൽ സുഡാനിലെ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിലുള്ള കനത്ത പോരാട്ടം രണ്ടാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.