വംശനാശഭീഷണി നേരിടുന്ന വന്യമൃഗത്തെ വേട്ടയാടി; സഊദിയിൽ രണ്ടു പേർ അറസ്റ്റിൽ

0
1275

അൽ ബാഹ: വംശനാശഭീഷണി നേരിടുന്ന വന്യമൃഗത്തെ വേട്ടയാടിയതിന് രണ്ട് പൗരന്മാരെ അൽ ബാഹ പോലീസ് അറസ്റ്റ് ചെയ്തു.

പൗരന്മാർ ഒരു മുള്ളൻപന്നിയെയാണ് വേട്ടയാടിയത്. അവരുടെ കൈവശം ഒരു തോക്ക് ഉണ്ടായിരുന്നു.
സ്‌പ്രേ ഗൺ ഉപയോഗിച്ചതിന് 100,000 റിയാൽ പിഴയും ചുമത്തി

അവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈ മാറിയതായും പോലീസ് പറഞ്ഞു.