കൊച്ചി: ‘പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്‌കാരം’ എന്ന് തുടങ്ങിയാണ് മോദി കൊച്ചിയിൽ പ്രസംഗം ആരംഭിച്ചത്.
ഇവിടെ സ്വര്‍ണക്കടത്തിനായി ചിലർ വിയര്‍പ്പൊഴുക്കുന്നുവെന്ന് മോദി ആരോപിച്ചു. രാവും പകലും സ്വര്‍ണക്കടത്തിനെ പറ്റിയാണ് ചിന്തിക്കുന്നത്. കേരളത്തില്‍ ചിലരുടെ അധ്വാനം സ്വര്‍ണക്കടത്ത് പോലുളള കാര്യങ്ങളിലാണ്.
കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നില്ലെ. സംസ്ഥാന സർക്കാരിനെ വിമർശിച്ച് യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
രാജ്യം വേഗത്തില്‍ വളരുമ്പോള്‍ അതില്‍ കേരളത്തിന് പങ്കുണ്ട്. എന്നാല്‍ രണ്ട് മുന്നണികളുടെ തമ്മിലടിയില്‍ കേരളത്തില്‍ അഴിമതി വളരുന്നു. ഒരു പാര്‍ട്ടി സ്വന്തം പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു മറ്റൊന്ന് ഒരു കുടുംബത്തിന്റെ താത്പര്യം സംരക്ഷിക്കുന്നു. അഴിമതി കേരളത്തിലെ യുവതയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതൊന്നും യുവാക്കളില്‍ നിന്നും മറച്ചുവെക്കാനാകില്ല. സര്‍ക്കാര്‍ യുവാക്കളുടെ ഭാവി വെച്ച് പന്താടുന്നുവെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും മാറ്റം വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലയിൽ യെല്ലോ അലേർട്ട്
കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശങ്കരാചാര്യരും, ശ്രീ നാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. വിഭവങ്ങളുടേയും സംസ്‌കാരത്തിന്റേയും അത്ഭുതകരമായ സമ്പത്തുണ്ട് കേരളത്തിന്. പരമ്പരാഗത വൈദ്യം കേരളത്തിന്റെ വലിയ സമ്പത്താണ്. കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വര്‍ദ്ധിക്കുന്നു. കേരളത്തിലെ ജലപാതയും ഹൈവേയും റെയില്‍വേയും അതിവേഗം വളരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




