കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് വാർഷിക മീറ്റും കുടുംബ സംഗമവും

0
717

ദുബൈ: കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് യു എ ഇ (KDCB) യുടെ അഞ്ചാമത് മീറ്റും, കുടുംബ സംഗമവും നടന്നു. ദുബൈയിൽ വെച്ച് നടന്ന ചടങ്ങ് ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി വകുപ്പ് ഡയറക്ടറുമായ ആർ പി മുരളി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് യു എ ഇ (KDCB) സ്റ്റേറ്റ് കമ്മിറ്റി മെമ്പറും യുഎഇ കോഡിനേറ്ററുമായ ഹാറുൻ ദിലീപ് അധ്യക്ഷത വഹിച്ചു.

അംഗങ്ങളുടെ വിവിധ കലപരിപാടികളൾ നടത്തുകയും കമ്മിറ്റി ഭാരവാഹികളായ സബീർ, ഖാസിം, സന്തോഷ്‌ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു. പ്രസന്നൻ നന്ദി അർപ്പിച്ചു. തുടർന്ന് നടന്ന ഈദ് വിരുന്നോട് പരിപാടി സമാപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക