മക്കളുടെ പീഡനം; ആത്മഹത്യയ്ക്ക് ആർഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികൾ

0
2329

ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ആർഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികൾ. ഗതാഗത വകുപ്പിൽ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂർ ആർഡിഒയ്ക്കു മുന്നിൽ അപേക്ഷയുമായി എത്തിയത്.

പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെൻഷൻ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാൽ സ്വത്ത് സ്വന്തമാക്കാനായി മകൻ മാതാപിതാക്കളെ മർദിക്കുന്നതായാണ് പരാതി. 

ശിക്ഷ
കഴിഞ്ഞ ഫെബ്രുവരിയിൽ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മരുമകളുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് റജിസ്റ്റർ ചെയ്യുമെന്നും ഭീഷണിയുണ്ട്. മകനും മരുമകളും ചേർന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാൻ മുഖ്യമന്ത്രക്കുൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാൻ അനുമതി തേടിയത്.