യുവതിയെ കൊലപ്പെടുത്തി കാമുകൻ ആത്മഹത്യചെയ്തു

0
3087

ഡാലസ്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു സ്ത്രീയും അവരുടെ കാമുകനും മരിച്ചതായി
ഡാലസിൽ പൊലീസും കുടുംബാംഗങ്ങളും അറിയിച്ചു. വീട്ടിൽ നടന്ന തർക്കത്തിനൊടുവിൽ കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ഒൻപത് മാസമായി ഒരുമിച്ചായിരുന്നു താമസമെന്നും കൊല്ലപ്പെട്ട യുവതിയുടെ  കുടുംബം പറഞ്ഞു. എന്നാൽ പൊലീസ് ഇതുവരെ ഇവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല. 

ഏപ്രിൽ 13 വ്യാഴാഴ്‌ച രാവിലെ 8.40 ഓടെ പ്രിച്ചാർഡ് ലെയ്‌നിലെ ഒരു വീട്ടിൽ വെടിവെയ്പ് നടക്കുന്ന വിവരം വിളിച്ചറിയച്ചതായി  ഡാലസ് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു വെടിയേറ്റു മരിച്ചത്  28 കാരിയായ ആഞ്ചെലിക്ക ഹിനോജോസ എന്ന സ്ത്രീയാണെന്ന്  ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച രണ്ടാമത്തെ വ്യക്തിയുടെ  ഐഡന്റിറ്റി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല.