റിയാദ്: ഉംറ നിർവഹിക്കാൻ കുടുംബ സമേതം ജിദ്ദയിൽ എത്തിയ മണ്ണാർക്കാട് നിയോജക മണ്ഡലം എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. എൻ ശംസുദ്ധീന്‍ ജിദ്ദ വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കൾ സ്വീകരണം നൽകി.
ജിദ്ദ – മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങൽ, സുൽഫിക്കർ ഒതായി, പാലക്കാട് ജില്ല കെഎംസിസി ഭാരവാഹികളായ സക്കീർ നാലകത്ത്, ഉമ്മർ തച്ചനാട്ടുകര, മണ്ണാർക്കാട് മണ്ഡലം കെഎംസിസി ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം, ഇബ്റാഹീം, ഹബീബ്. കെ, ഷാജഹാൻ പി. സി തുടങ്ങിയവർ ചേർന്നു എം എൽ എ യെ സ്വീകരിച്ചു.




