മൃഗീയമായി ആക്രമിച്ചു കവർച്ച ചെയ്താണ് സംഘം മടങ്ങിയത്
റിയാദ്: റിയാദിൽ മലയാളിയെ ക്രൂരമായി മർദ്ധിച്ച് കവർച്ചക്ക് ഇരയാക്കി. കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിലാണ് മലയാളിയെ 6 അംഗ തസ്കര സംഘം മൃഗീയമായി ആക്രമിച്ചത്. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് രാത്രി 8 മണിയോട് കൂടി റൂമിലേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ തസ്കര സംഘം പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിനുവിനെ സംഘം പിന്തുടർന്ന് പിടികൂടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ച് ഒടിക്കുകയുമായിരുന്നു. ശേഷം പേഴ്സും മൊബൈൽ ഫോണും കവർന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബത്ഹയിലെ അൽ മാസ് റെസ്റ്റാറന്റിന് പിന്നിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ഗുരുതരമായ പരിക്ക് പറ്റിയ ബിനു ഏറെ ബുദ്ധിമുട്ടിലാണ്.
നിത്യവൃത്തിക്ക് പോലും പരസഹായമില്ലാതെ പോകാൻ കഴിയാത്ത ബിനു സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു വരുന്ന ബിനു ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസിയുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




