എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കുള്ള നിരക്ക് ഇളവ് ഒഴിവാക്കി; മുതിർന്നവർക്കും ഒരേ ടിക്കറ്റ് നിരക്ക്

0
3314

കൊച്ചി: യാത്രക്കാരുടെ വയറ്റത്തടിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയാണ് എക്സ്പ്രസ്സ് യാത്രക്കാരെ ദുരിതതിലാക്കിയത്. പ്രവാസികൾ അടക്കമുള്ള യാത്രക്കാരെ ഏറെ ദുരിതതിലാക്കുന്നതാണ് പുതിയ തീരുമാനം. ഇത് വരെ ഉണ്ടായിരുന്ന കുട്ടികൾക്കുള്ള ഇളവ് പൂർണ്ണമായും എടുത്തു കളഞ്ഞ എസ്‌സ്പ്രസ്സ് മുതിർന്നവർക്ക് ഉള്ളത് പോലെ തന്നെയുള്ള നിരക്ക് ആയിരിക്കും കുട്ടികൾക്കും ഈടാക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ ടിക്കറ്റ് (Adult, Child) നിരക്ക്

സാധാരണ 2 മുതൽ 12 വരെയുള്ള കുട്ടികളുടെ യാത്രാനിരക്ക് മുതിർന്നവരുടെ നിരക്കിനേക്കാൾ കുറവായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്. ഇതോടെ എല്ലാവർക്കും ഒരേ നിരക്ക് തന്നെ നൽകണം ടിക്കറ്റ് കിട്ടാൻ. രാജ്യാന്തര സർവീസുകളിലടക്കം ഇങ്ങിനെയാണ് നിരക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് എല്ലാവർക്കും ഒരുപോലെയാക്കി. മുതിർന്നവർക്കുള്ള അതേ നിരക്ക് തന്നെയാണ് കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക