ശരിയായ ഖിബ്‌ല ദിശ അറിയാം തവക്കൽന ആപ് വഴി

0
2373

റിയാദ്: ശരിയായ ഖിബ്‌ല ദിശ തവക്കൽന ആപ് വഴി അറിയാൻ സാധിക്കും ഇപ്പോൾ. ഖിബ്‌ല ദിശാ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗം തവക്കൽന” ആപ്ലിക്കേഷൻ വെളിപ്പെടുത്തി. ശരിയായ ഖിബ്‌ല ദിശ കണ്ടെത്താൻ വിശ്വാസികളെ സഹായിക്കുന്നതാണ് ആപ്പിലെ ഈ സേവനം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്ലിക്കേഷനിലെ “സേവനങ്ങൾ” എന്ന സെക്ഷനിലാണ് ഖിബ്‌ല ദിശ അറിയുന്നതിനുള്ള ഒപ്ഷൻ. തുടർന്ന് “മത സേവനങ്ങൾ” (religious service) എന്നതിൽ നിന്നും ശേഷം “ഖിബ്‌ല ദിശ” ഐക്കൺ തിരഞ്ഞെടുക്കണം.

തുടർന്ന് ആപ്ലിക്കേഷൻ കോമ്പസും കാണിക്കുന്നതോടെ മൊബൈൽ, ആരോമാർക്കിൽ പറയുന്നത് പോലെ ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കുമ്പോൾ യഥാർത്ഥ ഖിബ്‌ല ദിശ എത്തുന്ന സമയം ഖിബ്‌ല ദിശയിൽ വിശുദ്ധ കഅബ കാണാനാകും. വളരെ കൃത്യമായി ഖിബ്‌ല ദിശ അറിയാമെന്നതിനാൽ വിശ്വാസികൾക്ക് ഏറെ ഉപകാരപ്രദമാകും ഈ ഓപ്ഷൻ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക