ഇരട്ട ഗോളുകളുമായി റൊണാൾഡോ; ലക്സംബർഗിനെതിരെ യൂറോ യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് മിന്നുന്ന വിജയം

0
1659

ലക്സംബർഗിനെതിരെ
യൂറോ യോഗ്യതാ മത്സരത്തിൽ
പോർച്ചുഗലിന് മിന്നുന്ന വിജയം.
ആദ്യ അര മണിക്കൂറിൽ 4 ഗോളുകളാണ് പോർച്ചുഗൽ എതിരാളികളുടെ വലയിൽ അടിച്ച് കയറ്റിയത്.

റൊണാൾഡോയുടെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. ബെർണാഡോ സിൽവ തുടങ്ങിയ ബിൽഡപ്പിലൂടെ ന്യുനോ മെൻ്റസിന് പന്തെത്തി. ഹെഡ് ചെയ്ത് നൽകിയ ക്രോസ് ആദ്യ ടച്ചിൽ തന്നെ റൊണാൾഡോ ഗോളാക്കി മാറ്റി! റൊണാൾഡോയുടെ 121-)0 ആന്താരാഷ്ട്ര ഗോൾ!

പതിനഞ്ചാം മിനിറ്റിൽ പോർച്ചുഗൽ ലീഡ് രണ്ടായി വർധിപ്പിച്ചു. ബെർണാഡോ സിൽവയുടെ ക്രോസിൽ ജാവോ ഫെലിക്സിൻ്റെ ഹെഡ്ഡർ ഗോൾ (0-2).

രണ്ട് മിനിറ്റിന് ശേഷം വീണ്ടും ഗോൾ! പൗലിഞ്ഞയുടെ അസിസ്റ്റ് സിൽവ ഹെഡ്ഡറിലൂടെ വലത് വശത്ത് നിന്നും ഗോൾ പോസ്റ്റിൻ്റെ ഇടത്തേ മൂലയിലേക്ക് ചെത്തിയിട്ടത് ഗോൾ കീപ്പർ പോലും അറിഞ്ഞത് വൈകിയാണ്. മനോഹരമായ ഗോൾ വാർ പരിശോധനയിലും നിലനിന്നു (0-3)

അതികം വൈകാതെ റൊണാൾഡോ 122 -)0 അന്താരാഷ്ട്ര ഗോൾ നേടി. ജാവോ ഫെലിസ്ക് പെനാൽറ്റി ബോക്സിൻ്റെ തൊട്ട് വെളിയിൽ ബ്രൂണോ ഫെർണാണ്ടസിനെ കണ്ടെത്തി. അവസരം മുതലെടുത്ത് ബോക്സിലേക്ക് ഒടികയറിയ റൊണാൾഡോക്ക് ബ്രൂണോയുടെ ത്രൂ പാസ്സ്. ടാപ്പ് ഇൻ ചെയ്യേണ്ട ആവശ്യം മാത്രമേ റൊണാൾഡോക്ക് വേണ്ടി വന്നുള്ളൂ (0-4). ഇതോടെ 2023 ൽ ഏറ്റവും അധികം ഗോൾ നനേടുന്നവരുടെ പട്ടികയിൽ റൊണാൾഡോ ഒന്നാമതെത്തി.