വാഷിങ്ടണ്‍: അമേരിക്കയിൽ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 160 കിലോമീറ്ററിലധികം പ്രദേശത്ത് കാറ്റ് നാശം വിതച്ചതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രിയാണ് കാറ്റ് വീശിയത്. മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ നാല് പേരെ കാണാതായിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
70 മൈല്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ നഗരങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




