ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മലപ്പുറം സ്വദേശിയും

0
4146

ദോഹ: കഴിഞ്ഞ ദിവസം ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മലപ്പുറം സ്വദേശിയും. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി(39)യാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലഭിച്ചതായും മരണം സ്ഥിരീകരിച്ചതായും ബന്ധുക്കൾ അറിയിച്ചു. മരിച്ച ഫൈസൽ ചിത്രകാരൻ കൂടിയാണ്. പത്തുവർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. നാലുവർഷം മുമ്പാണ് ദോഹയിലെത്തിയത്.

ഖത്തറിലെ അൽ മൻസൂറ ഏരിയയിൽ ബി റിംഗ് റോഡിലെ ലുലു എക്‌സ്പ്രസിന് പിൻവശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകർന്നുവീണത്.

അപകടത്തിൽ ഏഴോളം പേർക്ക് പരിക്കുപറ്റിയതായും ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്. കുറച്ചു പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്.

നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസൽ. റബീനയാണ് ഭാര്യ. മക്കൾ: റന, നദയ, മുഹമ്മദ് ഫാബിൻ.