റിയാദ്: സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാള്‍ രാജ് നഗര്‍ സ്വദേശി സുകുമാര്‍ മൈത്രി (37) ആണ് മരിച്ചത്. സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒരു സ്‍കഫോള്‍ഡിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാല് മാസം മുമ്പാണ് ജോലിക്കായി അദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയും ചെയ്‍തു. അല്‍ മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മൃതദേഹം അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




