റിയാദ്: ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റമസാൻ ആശംസ നേര്‍ന്നു. റമസാൻ മുസ്ലിംകള്‍ക്കും ലോകത്തിനാകെയും സമാധാനം സമ്മാനിക്കട്ടെയെന്ന് രാജാവ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകാഗ്നിയിൽ നിന്നുള്ള മോചനത്തിന്റെയും മാസത്തിൽ എത്തിയതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടകരുടെ വരവ് മുതൽ അവരുടെ രാജ്യത്തേക്ക് പോകുന്നതുവരെ അവരുടെ ആചാരങ്ങൾ നിർവഹിക്കുന്നതിനുള്ള എല്ലാ സേവനങ്ങളും നൽകുന്നതിൽ രാജ്യം ശ്രദ്ധാലുവാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നന്മകൾ വർദ്ധിപ്പിക്കുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാ തിന്മകളിൽ നിന്നും ശുദ്ധീകരിക്കുന്നതിനുമുള്ള അനുഗ്രഹീതമായ മാസമാണ് റമസാൻ എന്നും അദ്ദേഹം കൂട്ടിച്ചർത്തു.




