ദുബൈയിൽ കാണാതായ മലയാളി ടാക്സി‌ ഡ്രൈവറെ കണ്ടെത്തി നാട്ടിൽ എത്തിച്ചു

0
1118

ദുബൈ: ദുബൈയിൽ കാണാതായ ടാക്സി ഡ്രൈവറെ കണ്ടെത്തി. കണ്ണൂർ കാഞ്ഞിരോട് സ്വദേശി അജേഷ് കുറിയയെ (41)യാണ് ബർദുബായിൽ കണ്ടെത്തിയത്.

കാണാനില്ലെന്ന വാർത്ത കണ്ട ഒരാളാണ് അജേഷിനെ തിരിച്ചറി​ഞ്ഞ് ദുബായിൽ തന്നെയുള്ള സഹോദരൻ സിമിലിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സിമിൽ എത്തി നിയമനടപടി പൂർത്തിയാക്കി ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ അജേഷിനെ നാട്ടിൽ എത്തിച്ചു.