ദുബൈ: ദുബൈയിൽ കാണാതായ ടാക്സി ഡ്രൈവറെ കണ്ടെത്തി. കണ്ണൂർ കാഞ്ഞിരോട് സ്വദേശി അജേഷ് കുറിയയെ (41)യാണ് ബർദുബായിൽ കണ്ടെത്തിയത്.
കാണാനില്ലെന്ന വാർത്ത കണ്ട ഒരാളാണ് അജേഷിനെ തിരിച്ചറിഞ്ഞ് ദുബായിൽ തന്നെയുള്ള സഹോദരൻ സിമിലിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സിമിൽ എത്തി നിയമനടപടി പൂർത്തിയാക്കി ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ അജേഷിനെ നാട്ടിൽ എത്തിച്ചു.




