ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നടത്തി വരുന്ന “അണി ചേരാം സമസ്ത സരണിയിൽ” എന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ജിദ്ദ ഷാറാ ബലദിയ്യ ഏരിയ എസ് ഐ സി സമ്മേളനം നടന്നു. ഷാലിമാർ ഹോട്ടലിൽ വെച്ച് നടന്ന പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.
അക്ബർ മോങ്ങം പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ദിൽഷാദ് തലാപ്പിൽ, ബഷീർ മാസ്റ്റർ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സലീം പാലോളി, സക്കീർ മണ്ണാർമല, യൂസുഫലി തിരുവേഗപ്പുറ, ഷഫീഖ് റബ്ബാനി, ജംഷാദ് ഫൈസി, മുനീർ മണലായ, ശിഹാബ് പന്തല്ലൂർ, റഫീഖ് കട്ടുപ്പാറ, കരീം നീലാഞ്ചേരി, ജാബിർ ആഞ്ഞിലങ്ങാടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അയ്യൂബ് ദാരിമി സ്വാഗതവും സജീർ മണലായ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ: അയ്യൂബ് ദാരിമിആലിപ്പറമ്പ്. വൈസ് ചെയർമാൻമാർ: മജീദ് ഫൈസി, അബ്ദുല്ലത്തീഫ് വിന്റർ. പ്രസിഡന്റ്: അബ്ദുറഹ്മാൻ ഫൈസി വിളയൂർ. വൈസ് പ്രസിഡന്റുമാർ: ബഷീർ ദാരിമി, റഫീഖ് കട്ടുപ്പാറ. ജനറൽ സെക്രട്ടറി: അക്ബർ മോങ്ങം. വർക്കിംഗ് സെക്രട്ടറി: ജാബിർ. ഓർഗാനൈസിങ് സെക്രട്ടറി: ശിഹാബ്. ജോയിന്റ് സെക്രട്ടറിമാർ: മുനീർ, കെ. സി നൗഷാദ്. .ട്രഷറർ: സജീർ മണലായ. ദഅവ വിംഗ്: അബ്ദുൽ മജീദ് ഫൈസി (ചെയർമാൻ). ജംഷാദ് ഫൈസി (കൺവീനർ). റിലീഫ് & സാഹചരി: അബ്ദുൽ കരീം നീലാഞ്ചേരി ( ചെയർമാൻ), അബ്ദുറഹീം കട്ടുപ്പാറ (കൺവീനർ ). വിഖായ: ശിഹാബ് തുവ്വൂർ ( ചെയർമാൻ), ശാഹിദ് ( കൺവീനർ ). സിയാറ: ബഷീർ ദാരിമി ( ചെയർമാൻ ), മുനീർ ( കൺവീനർ ). ടാലെന്റ്റ് വിംഗ് : ഇസ്മായിൽ കുന്നുംപുറം (ചെയർമാൻ), ഷഫീഖ് റബ്ബാനി (കൺവീനർ).




