ദുബൈ: ദുബൈയിൽ
മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലിൽ അബ്ദുൽ സലീമിന്‍റെയും സുഹറയുടെയും മകൻ ഫവാസാണ്23) മരിച്ചത്.
ദുബൈ ഇൻവസ്റ്റ്മെന്റ് പാർക്കിനു സമീപത്തെ റോഡരികിൽ വാഹനത്തിനു പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
മൃതദേഹം ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കും.




