റിയാദ്: സഊദി രാജകുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ സഊദ് അന്തരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ സഊദി റോയല്‍ കോര്‍ട്ടാണ് വ്യാഴാഴ്‍ച രാത്രി മരണ വിവരം പുറത്തുവിട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാര്‍ച്ച് പത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ടിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ദൈവം തന്റെ കരുണയും സംതൃപ്തിയും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെയെന്നും സ്വർഗീയ ആരാമത്തിൽ പ്രവേശിപ്പിക്കട്ടേയെന്നും പ്രാർത്ഥിച്ച റോയൽ കോർട്ട്, നമ്മൾ ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെ മടങ്ങുമെന്നും ഓർമിപ്പിച്ചു. റോയൽ കോർട്ട് പ്രസ്താവന👇
انتقلت إلى رحمة الله تعالى صاحبة السمو الملكي الأميرة، الجوهرة بنت عبدالعزيز بن عبدالرحمن آل سعود، وسيُصلى عليها ـ إن شاء الله ـ بعد صلاة الجمعة الموافق 18 / 8 / 1444هـ، في جامع الإمام تركي بن عبدالله في مدينة الرياض.
تغمدها الله بواسع رحمته ومغفرته ورضوانه، وأسكنها فسيح جناته، إنا لله وإنا إليه راجعون”.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




