കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ നാലര വയസുള്ള പെണ്‍കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു.
സാദിഖും പിതാവും പോത്ത് കച്ചവടം നടത്തുന്നവരാണ്. ഒരു ലോഡ് പോത്തുമായി മൊഗ്രാല്‍ പുത്തൂരില്‍ എത്തിയതായിരുന്നു ഇവർ. പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടി. പോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സാദിഖിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു കിലോമീറ്ററോളം വിരണ്ടോടിയ പോത്ത്, സമീപത്തെ കടകളും ആക്രമിച്ചു. സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി. കാസർകോട്ടു നിന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഏഴു മണിയോടെ പോത്തിനെ പിടിച്ചുകെട്ടി. മനോരമ ന്യൂസ് വീഡിയോ കാണാം👇




