ലോകത്ത് ഏറ്റവുമധികം സുന്ദരികളും സുന്ദരൻമാരുമുള്ളത് ഇന്ത്യയിലോ ?

0
3228

ബ്രിട്ടിഷ് നീന്തൽ വസ്ത്ര ബ്രാൻഡായ പോർ മോയി (Pour Moi) യുടെ വിശകലനത്തിൽ ലോകത്ത് ഏറ്റവുമധികം സുന്ദരികളും സുന്ദരൻമാരുമുള്ളത് ഇന്ത്യയിലെന്ന് കണ്ടെത്തൽ.

ഓണ്‍ലൈന്‍ ഉള്ളടക്ക വിലയിരുത്തലും ചര്‍ച്ചയും നടക്കുന്ന വെബ്‌സൈറ്റായ റെഡിറ്റിലെ പോസ്റ്റുകള്‍ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍.

ഏറ്റവും ആകർഷകത്വമുള്ള സ്ത്രീകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായ ഇന്ത്യ സൗന്ദര്യമുള്ള ആണുങ്ങളുടെ കാര്യത്തിൽ രണ്ടാമതാണ്. ബ്രിട്ടീഷ് പുരുഷന്മാരെയാണ് ഏറ്റവും ആകർഷകമായി കണക്കാക്കുന്നതെന്ന് പഠനം വെളിപ്പെടുത്തി. സൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്വീഡനെ പരാജയപ്പെടുത്തി അമേരിക്ക രണ്ടാം സ്ഥാനത്തെത്തി.

റിപ്പോര്‍ട്ടിനു പിന്‍ബലമേകാനായി, സൗന്ദര്യമുള്ള ഇന്ത്യക്കാര്‍ എങ്ങനെയിരിക്കുമെന്നു കാണിക്കാനുളള ചിത്രങ്ങള്‍ എഐ സൃഷ്ടിക്കുകയും ചെയ്തു. പഠനപ്രകാരം ആകർഷകത്വത്തിൽ  നാലാം സ്ഥാനത്ത് ജപ്പാനുംഅഞ്ചാംസ്ഥാനത്ത് ബ്രസീലുകാരുമാണ്. ഫ്രാൻസും ഇറ്റലിയും ഉക്രൈനും ഡെൻമാർക്കും ആദ്യപത്തിലുണ്ട്.

‘ആകർഷണീയമായ’, ‘സെക്സി’, ‘സുന്ദരി’, ‘സുന്ദരൻ’, ‘സുന്ദരൻ’, ‘സുന്ദരൻ’, ‘സുന്ദരം’, ‘ഹോട്ട്’ എന്നിവയെ പരാമർശിക്കുന്ന റെഡ്ഡിറ്റ് പോസ്റ്റുകളും അവയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളും പരിഗണിച്ചാണ് റാങ്കിങ്.

പഠനത്തോട് ബന്ധപ്പെട്ട് സുമുഖരായവർ  എങ്ങനെയിരിക്കും എന്ന് കാണിക്കാനായി നല്‍കിയിരിക്കുന്നത്  എഐ സോഫ്റ്റ്‌വെയർ വരച്ച ചിത്രങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.